എന്റെ കേരളം: സന്ദർശകരുടെ ശ്രദ്ധ നേടി പോലീസ് സ്റ്റാൾ
1545309
Friday, April 25, 2025 5:57 AM IST
കൽപ്പറ്റ: സംസ്ഥാനസർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി എസ്കഐംജെ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന എന്റെ കേരളം പ്രദർശന-വിപണന മേളയിൽ സന്ദർശകരുടെ ശ്രദ്ധ നേടി ജില്ലാ പോലീസ് സ്റ്റാൾ.
എകെ 47 മുതൽ റിവോൾവർ വരെ ആയുധങ്ങളുടെയും തിരകളുടെയും ശേഖരം സ്റ്റാളിലുണ്ട്. ആയുധങ്ങളെക്കുറിച്ച് മനസിലാക്കാനും ഫോട്ടോയെടുക്കാനും ബോംബ് സ്ക്വാഡിന്റെയും ടെലി കമ്യൂണിക്കേഷന്റെയും പ്രവർത്തനം മനസിലാക്കാനും സ്റ്റാളിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്.
സോഷ്യൽ പോലീസിംഗിനു കീഴിലുള്ള സ്റ്റുഡന്റ് പോലീസ് കേഡറ്റ്, ജനമൈത്രി, ഹോപ്പ്, ചിരി, തുണ, പോൾ ആപ്പ്, യോദ്ധാവ് തുടങ്ങിയ പദ്ധതികൾ, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയിൽ ബോധവത്കരണം സ്റ്റാളിൽ നൽകുന്നുണ്ട്.
വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വനിതകൾക്ക് സ്വയം പ്രതിരോധ പരിശീലനത്തിന് സൗകര്യവും സ്റ്റാളിലുണ്ട്. ജനമൈത്രി പോലീസിന്റെ വിവിധ പദ്ധതികൾ, നിയമങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ബുക്ലെറ്റുകളും നോട്ടീസും സ്റ്റാളിൽ വിതരണം ചെയ്യുന്നുണ്ട്.