കേരള ഉറുദു ടീച്ചേഴ്സ് അസോസിയേഷൻ സംഗമം
1545847
Sunday, April 27, 2025 5:32 AM IST
കൽപ്പറ്റ: കേരള ഉറുദു ടീച്ചേഴ്സ് അസോസിയേഷൻ ദ്വിദിന സംസ്ഥാന നേതൃസംഗമം ലക്കിടിയിൽ നടത്തി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
മഹാരാഷ്ട്രയിൽ സൂചനാബോർഡുകളിൽ ഉറുദു ഉപയോഗിക്കുന്നതിന് എതിരായ ഹർജി തള്ളിയ മുംബൈ ഹൈക്കോടതി വിധി ശരിവച്ച് സുപ്രീംകോടതി നടത്തിയ നിരീക്ഷണങ്ങൾ മഹത്തരമാണെന്ന് അദ്ദേഹം പറഞ്ഞു. കെയുടിഎ സംസ്ഥാന പ്രസിഡന്റ് കെ.പി. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. സലാം മലയമ്മ, നജീബ് മണ്ണാർ, ടി.എ. റഷീദ് എന്നിവർ പ്രസംഗിച്ചു.