സംഗീത വിരുന്ന് 27ന്
1545314
Friday, April 25, 2025 5:57 AM IST
കൽപ്പറ്റ: ടൂറിസം വകുപ്പ് വയനാട് വൈബ്സ് എന്ന പേരിൽ മാനന്തവാടി 27ന് വളളിയൂർക്കാവ് ഗ്രൗണ്ടിൽ സംഗീത വിരുന്ന് നടത്തും. വൈകുന്നേരം 5.30ന് ആരംഭിക്കും. ദേശീയതലത്തിൽ ശ്രദ്ധേയരായ കലാകാരൻമാർ പരിപാടിയുടെ ഭാഗമാകുമെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
പ്രശസ്ത ഡ്രമ്മർ ശിവമണിയും കീബോർഡിസ്റ്റ് സ്റ്റീഫൻ ദേവസിയും ഒരുക്കുന്ന താളവാദ്യ പ്രകടനമാണ് വയനാട് വൈബ്സിലെ മുഖ്യ ആകർഷണം. ഈ അവതരണത്തിൽ ആട്ടം കലാവേദിയുടെ 25 ശിങ്കാരിമേളക്കാരും അണിനിരക്കും. കാണികളെയും പങ്കാളികളാക്കിയായിരിക്കുംതാളവാദ്യ പ്രകടനം. വാദ്യോപകരണങ്ങൾക്കുപകരം പാത്രം, കന്പ്, കോല്, പലക എന്നിവ ഉപയോഗിച്ച് കാണികൾക്ക് സംഗീത പ്രകടനത്തിൽ പങ്കുചേരാം.
തുടിതാളം കലാസംഘത്തിന്റെ അവതരണം സംഗീതവിരുന്നിന്റെ ഭാഗമാണ്. 20 ഓളം കലാകാരൻമാർ ഈപരിപാടിയിൽ പങ്കെടുക്കും. പിന്നണി ഗായകൻ ഹരിചരണിന്റെ നേതൃത്വത്തിൽ ലൈവ് കണ്‍സേർട്ട് അരങ്ങേറും. ചലച്ചിത്ര സംവിധായകൻ ടി.കെ. രാജീവ്കുമാറാണ് വയനാട് വൈബ്സ് ഷോ ഡയറക്ടർ.