"എന്റെ കേരളം’: ഇന്ന് വിവിധ വിഷയങ്ങളിൽ സെമിനാർ
1545845
Sunday, April 27, 2025 5:32 AM IST
കൽപ്പറ്റ: സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി എസ്കഐംജെ സ്കൂൾ ഗൗണ്ടിൽ നടത്തുന്ന പ്രദർശന-വിപണന മേളയിലെ പ്രധാന വേദിയിൽ ഇന്ന് വിവിധ വിഷയങ്ങളിൽ സെമിനാർ ഉണ്ടാകും. രാവിലെ 10.30 ന് സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ "തുടർ വിദ്യാഭ്യാസത്തിന്റെ അനന്തസാധ്യതകൾ’ എന്ന വിഷയത്തിലാണ് ആദ്യ സെമിനാർ. ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ ഉദ്ഘാടനം ചെയ്യും.
ശാസ്ത്ര ഡയറക്ടർ ഡോ.വി.ആർ.വി. ഏഴോം, എസ്സിഇആർടി റിസർച് ഓഫീസർ ഡോ.ടി.വി. വിനീഷ് എന്നിവർ പങ്കെടുക്കും. സാക്ഷരതാമിഷൻ ജില്ലാ കോഓർഡിനേറ്റർ പി. പ്രശാന്ത്കുമാർ മോഡറേറ്ററാകും.
ഉച്ചകഴിഞ്ഞ് രണ്ടിന് വിനോദ സഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ ’സാഹസിക വിനോദ സഞ്ചാരം: വികസനം, കാഴ്ചപ്പാട്’, ’ഡിജിറ്റൽ മാർക്കറ്റിംഗ്ധ, ’ആർട്ടിഫിഷൽ ഇന്റലിജൻസ്’ എന്നീ വിഷയങ്ങളിൽ സെമിനാർ നടത്തും. ടൂറിസം-പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മേള നഗരിയിൽ രാത്രി 7.30ന് മാങ്കോസ്റ്റിൻ മ്യൂസിക് ബാൻഡ് സംഗീതവിരുന്ന് ഒരുക്കും.