പ്രതിഷ്ഠാദിന മഹോത്സവം
1545324
Friday, April 25, 2025 6:00 AM IST
കന്പളക്കാട്: ഏച്ചോം ചെറുവിലാട്ടിടത്തിൽ മലക്കാരി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം 26, 27 തീയതികളിൽ ആഘോഷിക്കും. ബ്രഹ്മശ്രീ കല്ലന്പള്ളി കൃഷ്ണൻ എന്പ്രാന്തിരി പൂജകളിൽ മുഖ്യകാർമികനാകും. നാളെ വൈകുന്നേരം നടുവിൽവീട് ഉന്നതിയിൽനിന്നു ക്ഷേത്രത്തിലേക്ക് താലപ്പൊലി ഉണ്ടാകും.
തുടർന്ന് തുടികൊട്ട്, ശിങ്കാരിമേളം, കൈകൊട്ടിക്കളി, ഗാനമേള, പ്രാദേശിക കലാപരിപാടികൾ എന്നിവ നടക്കും. 27ന് രാവിലെ പൂജകൾക്കുശേഷം പുൽപ്പള്ളി ജയശ്രീ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ പി.ആർ. തൃദീപ്കുമാർ ആധ്യാത്മിക പ്രഭാഷണം നടത്തും.