കാഷ്മീർ തീവ്രവാദ ആക്രമണത്തിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു
1545038
Thursday, April 24, 2025 5:40 AM IST
കൽപ്പറ്റ: കാഷ്മീർ തീവ്രവാദ ആക്രമണത്തിൽ മരണമടഞ്ഞവർക്ക് ബിജെപി കൽപ്പറ്റ മണ്ഡലം കമ്മിറ്റി ആദരാഞ്ജലികൾ അർപ്പിച്ച് ദീപം തെളിയിച്ചു.
ശക്തമായ തിരിച്ചടി നൽകണമെന്നും മതം നോക്കി വധിച്ചവരെ രാജ്യവ്യാപകമായി ഒറ്റപ്പെടുത്തണമെന്നും ഭയാനകമായ അന്തരീക്ഷം സൃഷ്ടിച്ചവർക്ക് മാപ്പില്ലെന്നും അധ്യക്ഷത വഹിച്ച മണ്ഡലം അധ്യക്ഷൻ ശിവദാസൻ പറഞ്ഞു.
സംസ്ഥാന സമിതി അംഗം എം. ശാന്തകുമാരി, ബിജെപി ജില്ലാ ജനറൽ സെക്രട്ടറി സുബീഷ്, ജില്ലാ വൈസ് പ്രസിഡന്റ് കെ. സുബ്രഹ്മണ്യൻ, ജില്ലാ ട്രഷറർ പി. ന്യൂട്ടൻ, അഖിൽ കൃഷ്ണ, കൃഷ്ണൻ, ഹരികൃഷ്ണൻ, പ്രമോദ്കുമാർ, രഞ്ജിത്ത്, പ്രശോബ് തുടങ്ങിയവർ പങ്കെടുത്തു.