എൻജിഒഎ പ്രവർത്തകർ ധർണ നടത്തി
1545317
Friday, April 25, 2025 5:57 AM IST
വൈത്തിരി: ജില്ലാ പ്രസിഡന്റ് കെ.ടി. ഷാജിയെ അന്യായമായി സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച് എൻജിഒ അസോസിയേഷൻ പ്രവർത്തകർ താലൂക്ക് ഓഫീസ് പടിക്കൽ ധർണ നടത്തി. സംസ്ഥാന കമ്മിറ്റി അംഗം സി. കെ. ജിതേഷ് ഉദ്ഘാടനം ചെയ്തു.
ജില്ലാ വൈസ് പ്രസിഡന്റ് ലൈജു ചാക്കോ അധ്യക്ഷത വഹിച്ചു. നസീമ, രജീഷ് കെ. തോമസ്, ബിജേഷ് പോൾ, ജയൻ ആൻസി തോമസ്, കെ. ബിജുല, മീഹ, സിന്ധു, പി. ഷമീർ എന്നിവർ നേതൃത്വം നൽകി.