സ്വതന്ത്ര കർഷക സംഘം സമ്മേളനം: സ്വാഗതസംഘം രൂപീകരിച്ചു
1545856
Sunday, April 27, 2025 5:39 AM IST
കൽപ്പറ്റ: മേയ് 16,17 തീയതികളിൽ പാലക്കാട് നടക്കുന്ന സ്വതന്ത്ര കർഷക സംഘം സുവർണ ജൂബിലി സമ്മേളന നടത്തിപ്പിന് ജില്ലാതല സ്വാഗതസംഘം രൂപീകരിച്ചു.
ഇതിനു ലീഗ് ഹൗസിൽ ചേർന്ന യോഗവും സ്വാഗതസംഘം ഓഫീസും മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എംപി ഉദ്ഘാടനം ചെയ്തു. സമ്മേളന പോസ്റ്റർ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ. അഹമദ് ഹാജിക്ക് നൽകി അദ്ദേഹം പ്രകാശനം ചെയ്തു.
ടി.വി. ഇബ്രാഹിം എംഎൽഎ, ടി. മുഹമ്മദ്, പി.കെ. അബൂബക്കർ, എൻ.കെ. റഷീദ്, എൻ. നിസാർ, റസാഖ് കൽപ്പറ്റ, കെ. ഹാരിസ്, സി. കുഞ്ഞബ്ദുള്ള, പി.കെ. അബ്ദുൽ അസീസ് എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി കെ.കെ. അഹമദ് ഹാജി(ചെയർമാൻ), വി. അസൈനാർ ഹാജി (വർക്കിംഗ് ചെയർമാൻ) അഡ്വ. എൻ. ഖാലിദ്രാജ(ജനറൽ കണ്‍വീനർ), പി.കെ. അബ്ദുൾ അസീസ് (വർക്കിംഗ് കണ്‍വീനർ), ടി. മുഹമ്മദ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.