"ജിഎസ്ടി ആംനെസ്റ്റി സ്കീമിൽ പണം അടയ്ക്കുന്നതിന് സമയം നീട്ടണം’
1545635
Saturday, April 26, 2025 6:02 AM IST
കൽപ്പറ്റ: ജിഎസ്ടി ആംനെസ്റ്റി സ്കീമിൽ പണം അടയ്ക്കുന്നതിന് സമയം ജൂണ്‍ 30 വരെ നീട്ടണമെന്ന് കേരള ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. 2020-21, 2021-22 വർഷങ്ങൾ കൂടി സ്കീമിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും ഉന്നയിച്ചു. ഗ്രീൻ ഗേറ്റ്സ് ഹാളിൽ സംസ്ഥാന വൈസ് പ്രസിഡന്റ് എ. സുരേശൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് കെ.ജി. സന്തോഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ. നാരായണൻ റിപ്പോർട്ടും ട്രഷറർ ടി.കെ. ഹരീഷ്കുമാർ വരവുചെലവ് കണക്കും അവതരിപ്പിച്ചു. കെ. മണിരഥൻ, അരവിന്ദാക്ഷൻ പുത്തൂർ, കെ.പി. സന്തോഷ് എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി കെ. നാരായണൻ(പ്രസിഡന്റ്), എം. ശൈലജ(വൈസ് പ്രസിഡന്റ്), കെ.വി. ശശികുമാർ(സെക്രട്ടറി), ടി.കെ. ഹരീഷ്കുമാർ(ജോയിന്റ് സെക്രട്ടറി), ജെസി സന്തോഷ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.