ലോക പുസ്തകദിനം ആഘോഷിച്ചു
1545322
Friday, April 25, 2025 6:00 AM IST
വെള്ളമുണ്ട: പബ്ലിക് ലൈബ്രറിയിൽ ലോകപുസ്തകദിനാഘോഷവും ക്ലാസിക് പുസ്തകങ്ങളുടെ പ്രദർശനവും നടത്തി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ലൈബ്രറി വൈസ് പ്രസിഡന്റ് ടി.എം. ഖമർലൈല അധ്യക്ഷത വഹിച്ചു.
യുവ എഴുത്തുകാരി സഫു വയനാടിനെയും മുതിർന്ന വായനക്കാരൻ കെ.എം. മുഹമ്മദിനെയും ആദരിച്ചു. വിഷ്വൽ ഇഫക്ടിന് തുടർച്ചയായി രണ്ടുതവണ സംസ്ഥാന അവാർഡ് നേടിയ സുമേഷ് ഗോപാലൻ പ്രത്യേക ക്ഷണിതാവായിരുന്നു.
എം. മണികണ്ഠൻ, കെ.കെ. സുരേഷ്, എ.കെ. രമണി, എം. സരസമ്മ, എം.ജെ. ത്രേസ്യ, എൻ.കെ. ബാബുരാജ്, എം. നാരായണൻ, എം. മോഹനകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.