കെപിഎ ജില്ലാ കണ്വൻഷൻ: രക്തദാന ക്യാന്പ് നടത്തി
1545858
Sunday, April 27, 2025 5:39 AM IST
മാനന്തവാടി: മേയ് 10ന് മുട്ടിലിൽ നടക്കുന്ന ജില്ലാ കണ്‍വൻഷന്റെ ഭാഗമായി കേരള പോലീസ് അസോസിയേഷൻ "ജീവിതമാണ് ലഹരി, സേ നോ ടു ഡ്രഗ്സ്’ എന്ന മുദ്രാവാക്യം ഉയർത്തി മെഡിക്കൽ കോളജ് ബ്ലഡ് സെന്ററുമായി സഹകരിച്ച് രക്തദാന ക്യാന്പ് നടത്തി. എസ്എംഎസ് ഡിവൈഎസ്പി ഹിദായത്തുള്ള മാന്പ്ര ഉദ്ഘാടനം ചെയ്തു. കെപിഎ ജില്ലാ പ്രസിഡന്റ് ബിപിൻ സണ്ണി അധ്യക്ഷത വഹിച്ചു.
മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. മൃദുലേഷ് മുഖ്യാതിഥിയായി. മെഡിക്കൽ ഓഫീസർ ഡോ.ഷാജിത, കെപിഎ ജില്ലാ സെക്രട്ടറി ഇർഷാദ് മുബാറക്, ട്രഷറർ എം.ബി. ബിഗേഷ്, സംസ്ഥാന നിർവാഹക സമിതി അംഗം ജോർജ് നിറ്റസ്, ജില്ലാ നിർവാഹക സമിതി അംഗം ടി.ജെ. സാബു എന്നിവർ പ്രസംഗിച്ചു.