തിരുനാൾ ആഘോഷം
1545630
Saturday, April 26, 2025 6:02 AM IST
മൂഴിമല സെന്റ് ജോർജ് കപ്പേളയിൽ
പുൽപ്പള്ളി: മരകാവ് സെന്റ് തോമസ് പള്ളിയുടെ കീഴിലുള്ള മൂഴിമല സെന്റ് ജോർജ് കപ്പേളയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാൾ ഇന്ന് നടക്കും. വൈകുന്നേരം 4.30ന് കൊടിയേറ്റ്. അഞ്ചിന് ആഘോഷമായ വിശുദ്ധ കുർബാന. മാനന്തവാടി രൂപത ചാൻസലർ ഫാ. അനൂപ് ചാക്കോ കാളിയാനിക്കൽ മുഖ്യ കാർമികത്വം വഹിക്കും. 6.30ന് ലദീഞ്ഞ്. തുടർന്ന് പരിശുദ്ധ കുർബാനയുടെ ആശീർവാദം. ഏഴിന് സ്നേഹവിരുന്ന്.
കൊളവയൽ സെന്റ് ജോർജ് ദേവാലയം
കൊളവയൽ: സെന്റ് ജോർജ് ദേവാലയത്തിൽ വിശുദ്ധ ഗീവർഗീസിന്റെയും പരിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും തിരുനാളും പ്ലാറ്റിനം ജൂബിലി സമാപന പരിപാടികളും തുടങ്ങി. മെയ് നാലുവരെ നീളുന്ന തിരുനാളിന് വികാരി ഫാ.സുനിൽ തെക്കേപേര കൊടിയേറ്റി. മേയ് മൂന്നും നാലുമാണ് പ്രധാന തിരുനാൾ ദിനങ്ങൾ.
ഇന്നു വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാനയിലും നൊവേനയിലും ഫാ.സജി ഇളയിടത്ത് കാർമികനാകും. നാളെ രാവിലെ ഏഴിന് വിശുദ്ധ കുർബാന, നൊവേന. 28 മുതൽ മേയ് രണ്ട് വരെ വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, നൊവേന.
യഥാക്രമം ഫാ.ലൂയിസ് റോയി തുരുത്തിയിൽ, ഫാ.എബി ജയിംസ് പാറേപ്പറന്പിൽ ടിഒആർ, ഫാ.വിനോദ് മങ്കുത്തേൽ, ഫാ.റെന്നി മലാന സിഎംഐ, മാനന്തവാടി രൂപത വികാരി ജനറാൾ മോണ്.പോൾ മുണ്ടോളിക്കൽ എന്നിവർ കാർമികരാകും.
നവീകരിച്ച സെമിത്തേരി വെഞ്ചരിപ്പ് മേയ് മൂന്നിനു വൈകുന്നേരം 4.30ന് മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലം നിർവഹിക്കും. തുടർന്നു അർപ്പിക്കുന്ന തിരുനാൾ ബലിയിൽ അദ്ദേഹം മുഖ്യകാർമികനാകും. 6.30ന് നെൻമേനി കപ്പേളയിലേക്ക് പ്രദക്ഷിണം, ലദീഞ്ഞ്. സന്ദേശം: ഫാ.ബിനു കുടുക്കാംതടത്തിൽ സിഎംഐ. രാത്രി 8.30ന് പരിശുദ്ധ കുർബാനയുടെ ആശീർവാദം. തുടർന്ന് താളമേളങ്ങൾ, ആകാശവിസ്മയം.
നാലിന് രാവിലെ ഏഴിന് വിശുദ്ധ കുർബാന. 10ന് മാനന്തവാടി രൂപത മെത്രാൻ മാർ ജോസ് പൊരുന്നേടത്തിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാന, നൊവേന. 12ന് കൊരലാടി കുരിശടിയിലേക്ക് പ്രദക്ഷിണം. 12.30ന് സമാപന ആശീർവാദം. ഉച്ചകഴിഞ്ഞ് 2.30ന് കൊടിയിറക്ക്.