സൈക്ലിംഗ് സമ്മർ കോച്ചിംഗ് ക്യാന്പ്
1545320
Friday, April 25, 2025 6:00 AM IST
മുട്ടിൽ: ജില്ലാ സ്പോർട്സ് കൗണ്‍സിൽ, ജില്ലാ സൈക്ലിംഗ് അസോസിയേൻ, ഗ്രാമിക കുട്ടമംഗലം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഡബ്ല്യുഎംഒ ഇംഗ്ലീഷ് അക്കാദമിയിൽ സമ്മർ സൈക്ലിംഗ് കോച്ചിംഗ് ക്യാന്പ് ആരംഭിച്ചു.
സ്പോർട്സ് കൗണ്‍സിൽ വൈസ് പ്രസിഡന്റ് സലിം കടവൻ ഉത്ഘാടനം ചെയ്തു. കെ. നിസാർ അധ്യക്ഷത വഹിച്ചു.
ജില്ലാ സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി സുബൈർ ഇളകുളം, ഡബ്ല്യുഎംഒ ഇംഗ്ലീഷ് അക്കാദമി സൂപ്രണ്ട് സലിം, ഇ.എം. മുഹമ്മദ്, അസ്കർ അലിഖാൻ എന്നിവർ പ്രസംഗിച്ചു. എൻ.സി. സാജിത് സ്വാഗതം പറഞ്ഞു. അയാൻ സലിം കടവൻ, അഭിഷ സിബി, ഡിയോണ ജോബിഷ് എന്നിവരാണ് ക്യാന്പിനു നേതൃത്വം നൽകുന്നത്.