കാട്ടാന ആക്രമണം: യുഡിഎഫ് മേപ്പാടി റേഞ്ച് ഫോറസ്റ്റ് ഓഫീസ് പടിക്കൽ ധർണ നടത്തി
1545632
Saturday, April 26, 2025 6:02 AM IST
മേപ്പാടി: യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസ് മാർച്ചും ധർണയും നടത്തി. വന്യജീവി ആക്രമണത്തിൽനിന്നു മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക, കഴിഞ്ഞദിവസം കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പൂളക്കുന്ന് അറുമുഖന്റെ ആശ്രിതർക്ക് 50 ലക്ഷം രൂപ സമാശ്വാസധനം അനുവദിക്കുക, സർവകക്ഷി യോഗത്തിൽ നൽകിയ ഉറപ്പുകൾ വനം വകുപ്പ് പാലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
കെപിസിസി അംഗം പി.പി. ആലി ഉദ്ഘാടനം ചെയ്തു. യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ പി.കെ. അഷ്റഫ് അധ്യക്ഷത വഹിച്ചു.
നിയോജകമണ്ഡലം ചെയർമാൻ ടി. ഹംസ മുഖ്യപ്രഭാഷണം നടത്തി. ബി. സുരേഷ് ബാബു, ആർ. ഉണ്ണിക്കൃഷ്ണൻ, സി. ശിഹാബ്, ഒ. ഭാസ്കരൻ, എ. രാംകുമാർ, ജോണ് മാതാ, എ. മുസ്തഫ മൗലവി, നോറിസ് മേപ്പാടി, പി. ജലീൽ, എൻ. മജീദ്, ടി.എ. മുഹമ്മദ്, ടി. റിയാസ്, രാധ രാമസ്വാമി, റംല ഹംസ, എ. അഷറഫ് എന്നിവർ പ്രസംഗിച്ചു.