ലഹരി വിരുദ്ധ ബോധവത്കരണം
1545323
Friday, April 25, 2025 6:00 AM IST
പുൽപ്പള്ളി: മാനന്തവാടി രൂപതാ മുള്ളൻകൊല്ലി മേഖല മാതൃവേദിയുടെ നേതൃത്വത്തിൽ പുൽപ്പള്ളി വൈഎംസിഎ, ബംഗളൂരു ധർമാരാം സിഎംഐ ബ്രദേഴ്സ്, വ്യാപാരി വ്യവസായി യൂത്ത് വിംഗ് എന്നിവരുടെ സഹകരണത്തോടെ മേയ് ഒന്ന്, രണ്ട് തീയതികളിൽ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പുൽപ്പള്ളി, മുള്ളൻകൊല്ലി, പൂതാടി പഞ്ചായത്തുകളിലെ 12 സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് തെരുവ് നാടകം ഉൾപ്പെടെയുള്ള ബോധവത്കരണ പരിപാടികൾ നടത്തുക.
മേയ് ഒന്നിന് രാവിലെ പത്തിന് ഇരുളത്തുവച്ച് വയനാട് എക്സൈസ് അസി. കമ്മീഷണർ എ.ജെ. ഷാജി ഉദ്ഘാടനം ചെയ്യും. തുടർന്ന് ഷെഡ്, അമരക്കുനി, കാപ്പിസെറ്റ്, മുള്ളൻകൊല്ലി എന്നിവിടങ്ങളിലെ പര്യടനങ്ങൾക്ക് ശേഷം പാടിച്ചിറയിൽ സമാപിക്കും. ഫാ. ബിജു മാവറ, ഫാ. ഷിന്റോ സിഎംഐ, സിൽവി ജോയി, സി.കെ. ജോർജ്, ലിയോ പള്ളത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.