ദേശീയ മാസ്റ്റേഴ്സ് കായികമേള: അജ്മലിനു രണ്ട് സ്വർണം
1545318
Friday, April 25, 2025 6:00 AM IST
കൽപ്പറ്റ: ഹിമാചൽ പ്രദേശിൽ നടക്കുന്ന ദേശീയ മാസ്റ്റേഴ്സ് കായികമേളയിൽ കേരളത്തിനുവേണ്ടി രണ്ട് സ്വർണം നേടി വയനാട് സ്വദേശി. വെള്ളമുണ്ട പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ അജ്മലാണ് 400 മീറ്റർ ഹർഡിൽസിലും ട്രിപ്പിൾ ജംപിലും ഒന്നാമനായത്.
കണിയാന്പറ്റ മില്ലുമുക്ക് സ്വദേശിയാണ് ഇദ്ദേഹം. അഞ്ചു തവണ ദേശീയ പോലീസ് കായികമേളയിൽ പങ്കെടുത്തിട്ടുണ്ട്.