സിപിഐ പുൽപ്പള്ളി ലോക്കൽ സമ്മേളനം ഇന്ന്
1545849
Sunday, April 27, 2025 5:32 AM IST
പുൽപ്പള്ളി: സിപിഐ ലോക്കൽ സമ്മേളനം ഇന്ന് വീട്ടിമൂല വി.എൻ. ലക്ഷ്മണൻ സംസ്കാരിക നിലയത്തിൽ നടക്കും. പ്രതിനിധി സമ്മേളനം രാവിലെ 11ന് ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു ഉദ്ഘാടനം ചെയ്യും.
ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ പി.എം. ജോയി, സി.എസ്. സ്റ്റാൻലി, ജില്ലാ കൗണ്‍സിൽ അംഗം ടി.ജെ. ചാക്കോച്ചൻ തുടങ്ങിയവർ പങ്കെടുക്കും. വൈകുന്നേരം നാലിന് ടൗണിൽ പ്രകടനവും തുടർന്ന് പൊതുസമ്മേളനം, ഗാനമേള എന്നിവയും ഉണ്ടാകും.