"വേനൽ വൈബ്’ സമ്മർ ക്യാന്പ് 29ന് തുടങ്ങും
1545848
Sunday, April 27, 2025 5:32 AM IST
കൽപ്പറ്റ: സാമൂഹിക, സന്നദ്ധ സംഘടനയായ തണലിനു കീഴിലുള്ള ദയ റിഹാബിലിറ്റേഷൻ ട്രസ്റ്റ് ജില്ലയിൽ നടപ്പാക്കുന്ന ചൈൽഡ് ആൻഡ് വിമൻ റെസിലിയൻസ് പ്രോജക്ടിന്റെ ഭാഗമായി എസ്എസ്എൽസി, പ്ലസ് ടു എഴുതി ഫലം കാത്തിരിക്കുന്നവർക്കായി ഏകദിന കരിയർ ഗൈഡൻസ് ശിൽപശാലയും"വേനൽ വൈബ്’ എന്ന പേരിൽ ദ്വിദിന സമ്മർ ക്യാന്പും നടത്തുന്നു.
നാളെ രാവിലെ ഒന്പത് മുതൽ കൈനാട്ടി വ്യാപാര ഭവൻ ഹാളിലാണ് ശിൽപശാല. കരിയർ ട്രെയിനർ എം.എസ്. ജലീൽ നേതൃത്വം നൽകുന്ന സൗജന്യ ശിൽപശാലയിൽ പങ്കെടുക്കാൻ 200 പേർക്കാണ് അവസരം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
29, 30 തീയതികളിൽ ബീനാച്ചി ആൽഫ ഹൗസിലാണ് സമ്മർ ക്യാന്പ്. വിദ്യാഭ്യാസ-നൈപുണ്യ പരിശീലനം, കരിയർ ഗൈഡൻസ്, ശാരീരിക-മാനസിക ആരോഗ്യ അവബോധ ക്ലാസ്, കലാകായിക മത്സരങ്ങൾ തുടങ്ങിയവ ക്യാന്പിന്റെ ഭാഗമാണ്. മാതാവോ പിതാവോ നഷ്ടമായ 14നും 18നും ഇടയിൽ പ്രായമുള്ള കുട്ടികളിൽ 40 പേർക്കാണ് പങ്കെടുക്കാൻ അവസരം.
ക്യാന്പ് ഉദ്ഘാടനം 29ന് രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ നിർവഹിക്കും. വിശദവിവരത്തിന് 9207474587, 7593858835 എന്നീ നന്പറുകളിൽ വിളിക്കാമെന്ന് സംഘാടക സമിതി ഭാരവഹികളായ ഡോ.നൂർജഹാൻ കണ്ണഞ്ചേരി, സി.എച്ച്. സുബൈർ, അനു കെ. ദാസ്, യു. സൗരവ്, പി.എസ്. കവിത, ആർ. ബീയ്യൂട്ടി, എം. ആയിഷ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.