കുട്ടിക്കെതിരേ ലൈംഗികാതിക്രമം: പ്രതിക്ക് ഏഴു വർഷം തടവും പിഴയും
1545312
Friday, April 25, 2025 5:57 AM IST
സുൽത്താൻ ബത്തേരി: കുട്ടിക്കെതിരായ ലൈംഗികാതിക്രമക്കേസിൽ പ്രതിക്ക് ഏഴു വർഷം തടവും 6,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പാലക്കാട് ആലത്തൂർ പുളിക്കൽപറന്പ് പ്രദീപിനെയാണ്(52) ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് ഹരിപ്രിയ പി. നന്പ്യാർ ശിക്ഷിച്ചത്.
മീനങ്ങാടി പോലീസ് സ്റ്റേഷനിൽ 2023 ഡിസംബറിൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. അന്നത്തെ മീനങ്ങാടി എസ്ഐ സി. രാംകുമാറാണ് കേസ് തുടക്കത്തിൽ അന്വേഷിച്ചത്. എസ്എംഎസ് ഡിവൈഎസ്പി പി.കെ. സന്തോഷാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.
സിപിഒമാരായ സബിത, സിന്ധു, പുഷ്പ എന്നിവരും ഉൾപ്പെടുന്നതായിരുന്നു അന്വേഷണസംഘം. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ.ഓമന വർഗീസ് ഹാജരായി.