സർക്കാർ ആശുപത്രികളിൽ ഡോക്ടറെ കാണാൻ മുൻകൂട്ടി ടോക്കണ്‍ എടുക്കാം; യുഎച്ച്ഐഡി കാർഡ് ഉപയോഗിച്ച്
1545631
Saturday, April 26, 2025 6:02 AM IST
കൽപ്പറ്റ: സംസ്ഥാനത്തെ എല്ലാ ഇ ഹെൽത്ത് അധിഷ്ഠിത ആശുപത്രികളിലും ഉപയോഗിക്കാവുന്ന യുഎച്ച്ഐഡി കാർഡ് എടുക്കാൻ എന്റെ കേരളം പവലിയനിലെ ആരോഗ്യവകുപ്പ് സ്റ്റാളിലാണ് സൗകര്യമുള്ളത്. പൊതുജനങ്ങൾക്ക് ആധാർ കാർഡുമായി വന്ന് യുഎച്ച്ഐഡി കാർഡുകൾ നേടാം. കുട്ടികൾക്ക് ആധാർ കാർഡ് എടുക്കാം, ആധാർ കാർഡിലെ തെറ്റ് തിരുത്താം. സംസ്ഥാന ഐടി മിഷന്റെ സ്റ്റാളിൽ ഏർപ്പെടുത്തിയ അക്ഷയ സർവീസ് കൗണ്ടറിൽ വിവിധ ആധാർ സേവനം ലഭിക്കാൻ ജനത്തിരക്ക്.
കുട്ടികളുടെ ആധാർ കാർഡ് എടുക്കൽ, 10 വർഷം പഴക്കമുള്ള ആധാർ പുതുക്കൽ, ആധാർ കാർഡിലെ തെറ്റ് തിരുത്തൽ, ഫോട്ടോ മാറ്റൽ, അഞ്ച്, 15 വയസുകളിൽ നടത്തേണ്ട നിർബന്ധിത ബയോമെട്രിക് അപ്ഡേഷൻ, ആധാറിൽ മൊബൈൽ നന്പർ ചേർക്കൽ തുടങ്ങി ആധാറുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ അഭിമുഖീകരിക്കുന്ന മുഴുവൻ പ്രശ്നങ്ങൾക്കും പരിഹാരം പ്രദർശന മേളയിലെ അക്ഷയ സ്റ്റാളിൽ ലഭ്യമാണ്.
അക്ഷയയിലൂടെ ലഭ്യമാകുന്ന സേവനങ്ങളെപ്പറ്റിയും അക്ഷയ സംരംഭകനാകാൻ ഉള്ള മാർഗനിർദേശങ്ങളും സ്റ്റാളിൽ ലഭിക്കും.