ആറുവയസുകാരൻ മുങ്ങിമരിച്ചു
1545706
Saturday, April 26, 2025 10:21 PM IST
കണിയാന്പറ്റ: ചീക്കല്ലൂരിലെ സ്വകാര്യ റിസോർട്ടിന്റെ ഭാഗമായ നീന്തൽക്കുളത്തിൽ ആറുവയസുകാരൻ മുങ്ങിമരിച്ചു. തെലുങ്കാന ജോഗിപെട്ട് ചിറ്റ്കുൾ സ്വദേശി ദിലീപ് റെഡ്ഢിയുടെ മകൻ നിവിൻ റെഡ്ഢിയാണ് മരിച്ചത്.
നിവിന്റെയും ഇരട്ട സഹോദരിയുടെയും ജൻമദിനം ആഘോഷിക്കാൻ കുടുംബസമേതം എത്തിയതായിരുന്നു ദിലീപ് റെഡ്ഢി. ഇന്നലെ രാവിലെ ഒന്‍പതരയോടെ കുട്ടി നീന്തൽക്കുളത്തിന്റെ ഭാഗത്തേക്ക് പോകുകയും അപകടത്തിൽപ്പെടുകയുമായിരുന്നു. ഈ സമയം ഭക്ഷണം കഴിക്കുകയായിരുന്നു മറ്റുള്ളവർ.
പുറത്തെടുത്ത് മാനന്തവാടി ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുട്ടിയുടെ ജീവൻ നഷ്ടപ്പെട്ടിരുന്നു.