ചൂരൽമലയിലെ റോപ് റസ്ക്യൂ പുനരാവിഷ്കരിച്ച് അഗ്നി-രക്ഷാസേന
1545860
Sunday, April 27, 2025 5:39 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്തത്തെത്തുടർന്ന് ചൂരൽമലയിൽ പ്രാവർത്തികമാക്കിയ റോപ് റസ്ക്യൂ രീതി പുനരാവിഷ്കകരിച്ച് അഗ്നി-രക്ഷാ സേന. എസ്കഐംജെ സ്കൂൾ ഗ്രൗണ്ടിലെ എന്റെ കേരളം പ്രദർശന-വിപണന നഗരിയിലെ സ്റ്റാളിലാണ് റോപ് റസ്ക്യൂ പുനരാവിഷ്കാരം. ദുരന്തത്തിന്റെ ആദ്യദിനങ്ങളിൽ ആളുകളെ പുന്നപ്പുഴ കടത്താൻ ഈ രീതിയാണ് സേന ഉപയോഗപ്പെടുത്തിയത്.
ജലാശയ രക്ഷാ പ്രവർത്തനത്തിനു ഉപയോഗിക്കുന്ന അണ്ടർ വാട്ടർ സ്ക്യൂബ ഡൈവിംഗ് ഉപകരണങ്ങൾ പരിചയപ്പെടുത്തുന്ന സ്റ്റാളിൽ അടിയന്തര ഘട്ടങ്ങളിലെ പ്രാഥമിക രക്ഷാപ്രവർത്തനം സംബന്ധിച്ച് അറിവ് പകരുന്നുണ്ട്.