അനുശോചന പ്രതിഷേധ റാലി നടത്തി
1545321
Friday, April 25, 2025 6:00 AM IST
പുൽപ്പള്ളി: കേരളാ സ്റ്റേറ്റ് എക്സ് സർവ്വീസ് ലീഗ് പുൽപ്പള്ളി യൂണിറ്റിന്റെ നേതൃത്വത്തിൽ കാശ്മീരിലെ പഹൽഗാമിൽ ഭീകരർ നടത്തിയ അക്രമത്തിൽ മൃതിയടഞ്ഞ വർക്ക് അനുശോചനമറിയിച്ചു പുൽപ്പള്ളിയിൽ മെഴുകുതി കത്തിച്ചു പ്രകടനം നടത്തി. കെ എസ് ഇ എസ് എൽ യൂണിറ്റ് പ്രസിഡന്റ് ജോർജ് കോതാട്ടുകാലായിൽ അധ്യക്ഷത വഹിച്ചു.
നിരപരാധികളായവർക്കെതിരെ ഭീകരർ നടത്തുന്ന കടന്നാക്രമങ്ങളെ ശക്തമായി തിരിച്ചടിക്കണമെന്നും ഇക്കാര്യത്തിൽ എക്സ് സർവ്വീസ് ലീഗിന്റെ എല്ലാ പിൻതുണയും ഉണ്ടാകുമെന്നറിയിക്കുകയും ചെയ്തു. ജോളി ടി എം, ജോണ് കെ. വി, വർഗീസ് എം എം എന്നിവർ പ്രസംഗിച്ചു