ആശ്രമം സ്കൂൾ പ്രവേശനം
1544723
Wednesday, April 23, 2025 5:30 AM IST
കൽപ്പറ്റ: പട്ടികവർഗ വികസന വകുപ്പിന് കീഴിലെ തിരുനെല്ലി ആശ്രമം സ്കൂളിൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പട്ടികവർഗ വിഭാഗത്തിലെ അടിയ, പണിയ വിഭാഗത്തിൽപ്പെട്ടവരായിരിക്കണം. താത്പര്യമുള്ളവർ ജാതി-ജനന സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുടെ പകർപ്പുമായി മേയ് 31ന് വൈകുന്നേരം അഞ്ചിനകം അപേക്ഷ നൽകണം.
അപേക്ഷ ഫോം തിരുനെല്ലി ആശ്രമം സ്കൂൾ, ഐടിഡിപി ഓഫീസ്, കൽപ്പറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസുകൾ, ജില്ലയിലെ എല്ലാ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ [email protected] ലോ സ്കൂൾ ഓഫീസിലോ നൽകാം. ഫോണ്: 9447395553, 9497424870.