പൂതാടി പഞ്ചായത്തിൽ നാല് ഇടങ്ങളിൽ പിആർടി രൂപീകരിച്ചു
1545032
Thursday, April 24, 2025 5:37 AM IST
കേണിച്ചിറ: വന്യമൃഗശല്യം കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി പൂതാടി പഞ്ചായത്തിൽ നാല് ഇടങ്ങളിൽ പിആർടി(പ്രാഥമിക പ്രതികരണ സേന)രൂപീകരിച്ചു.
കക്കോടൻ ബ്ലോക്ക് പാത്രമൂല, അയനിമല കേളമംഗലം, മൂടക്കൊല്ലി, ഇരുളം എന്നിവിടങ്ങളിലാണ് സന്നദ്ധപ്രവർത്തകർ അംഗങ്ങളായി പിആർടി രൂപീകരിച്ചത്. പൂതാടി പഞ്ചായത്ത് ഹാളിൽ ചേർന്ന ജന ജാഗ്രതാസമിതി യോഗം പിആർടി അംഗങ്ങളെ അംഗീകരിച്ചു.
പഞ്ചായത്ത് പ്രസിഡന്റും ജന ജാഗ്രതാ സമിതി ചെയർപേഴ്സണുമായ മിനി പ്രകാശൻ അധ്യക്ഷത വഹിച്ചു. പുൽപ്പള്ളി സ്റ്റേഷൻ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.യു. സുരേന്ദ്രൻ, ഇരുളം സ്റ്റേഷൻ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സുന്ദരേശൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ടി.ബി. അഖിൽ, പി.എസ്. ശ്രീജിത്ത്, ജിതിൻ വിശ്വനാഥ് എന്നിവർ പ്രസംഗിച്ചു.
ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അബ്ദുൾ ഗഫൂർ സ്വാഗതവും പുൽപ്പള്ളി സ്റ്റേഷൻ ഫോറസ്റ്റ് ഓഫീസർ കെ.യു. സുരേന്ദ്രൻ നന്ദിയും പറഞ്ഞു.