അണ്ടർ-11 ചെസ്: ആദി ദിയാൻ, ജൊഹാന അജി ജേതാക്കൾ
1545028
Thursday, April 24, 2025 5:37 AM IST
മീനങ്ങാടി: സംസ്ഥാന സ്പോർട്സ് കൗണ്‍സിൽ ചെസ് ടെക്നിക്കൽ കമ്മിറ്റി ഇന്ത്യൻ ചെസ് അക്കാദമിയുടെ സഹകരണത്തോടെ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ജില്ലാ അണ്ടർ- 11 ചെസ് സെലക്ഷൻ ചാന്പ്യൻഷിപ്പിൽ ഓപ്പണ്‍ വിഭാഗത്തിൽ ആർ.സി. ആദി ദിയാൻ ജേതാവായി. കെ.എൻ. മുഹമ്മദ് സയാൻ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
പെണ്‍കുട്ടികളുടെ വിഭാഗത്തിൽ ജൊഹാന അജി ഒന്നും സെബ എലിസബത്ത് രണ്ടും സ്ഥാനം നേടി. നാലുപേരും സംസ്ഥാന ചാന്പ്യൻഷിപ്പിന് യോഗ്യത നേടി. സമാപന സമ്മേളനത്തിൽ പി.എസ് വിനീഷ് അധ്യക്ഷത വഹിച്ചു. ആർ. രമേഷ്, എം.കെ. സുനിൽ എന്നിവർ പ്രസംഗിച്ചു.