റോസ് ഗാർഡനിൽ പൂക്കളുടെ വൻ ശേഖരണം
1545029
Thursday, April 24, 2025 5:37 AM IST
ഊട്ടി: നീലഗിരിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഊട്ടി വിജയ നഗരം റോസ് ഗാർഡൻ സഞ്ചാരികളെ വരവേൽക്കാനൊരുങ്ങി. റോസ് പൂക്കളുടെ വൻ ശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വിവിധ വർണങ്ങളിലുള്ള പൂക്കൾ സഞ്ചാരികൾക്ക് അവിസ്മരണീയ കാഴ്ചകളാണ് സമ്മാനിക്കുന്നത്.
വേനലവധി ആഘോഷിക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറുകണക്കിന് സഞ്ചാരികളാണ് എത്തുന്നത്. ഗാർഡനിൽ സഞ്ചാരികളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. കുന്നൂർ കാട്ടേരി പൂങ്കാവിലും വൻ ഒരുക്കങ്ങളാണ് നടക്കുന്നത്.