സുപ്രീം കോടതി വിധി നടപ്പാക്കണം: കെആർടിഎ
1544722
Wednesday, April 23, 2025 5:30 AM IST
പനമരം: പൊതുവിദ്യാലയങ്ങളിൽ ഭിന്നശേഷി കുട്ടികളെ പരിശീലിപ്പിക്കുന്ന സ്പെഷൽ എഡ്യുക്കേറ്റർമാരെ സ്ഥിരപ്പെടുത്തുന്നതിനുള്ള സുപ്രീം കോടതി ഉത്തരവ് നടപ്പാക്കണമെന്ന് കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ(കെആർടിഎ) ജില്ലാ കണ്വൻഷൻ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എം. ഇബ്രാഹിം അധ്യക്ഷത വഹിച്ചു.
കെഎസ്ടിഎ സംസ്ഥാനകമ്മറ്റി അംഗം വി.എ. ദേവകി, കെആർടിഎ സംസ്ഥാന സെക്രട്ടറി സജിൻകുമാർ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. മുരളീധരൻ, ജില്ലാ സെക്രട്ടറി എം.കെ. ജിഷ ബിന്ദു, എൻ.ജെ. ജോണ്, നയന രാജ് എന്നിവർ പ്രസംഗിച്ചു.