വിമൻ ചേംബർ പ്രദർശന വിപണന മേള മേയ് ഒന്പത് മുതൽ
1544721
Wednesday, April 23, 2025 5:30 AM IST
കൽപ്പറ്റ: വിമൻ ചേംബർ ഓഫ് കൊമേഴ്സ് വനിതാസംരംഭകർക്ക് ഛായാമുഖി എന്ന പേരിൽ മൂന്നാമത് സംസ്ഥാനതല പ്രദർശന-വിപണമേള സംഘടിപ്പിക്കുന്നു. എസ്കെഎംജെ സ്കൂളിലെ ജിനചന്ദ്രൻ മെമ്മോറിയിൽ ഹാളിൽ മേയ് ഒന്പത്, 10 തീയതികളിലാണ് പരിപാടി. ടൂറിസം, ഭഷ്യസംസ്കരണം, കൈത്തറി, ആയുർവേദം, ഫാഷൻ ഇൻഡസ്ട്രി തുടങ്ങിയ മേഖലകളിലെ വനിതാസംരംഭകരുടെ സ്റ്റാളുകൾ ഉണ്ടാകും.
എത്നിക് ഫുഡ് മേക്കിംഗ്, ബേക്കിംഗ്, മെഹന്ദി ഡിസൈനിംഗ് എന്നീ ഇനങ്ങളിൽ മത്സരം നടത്തും. രണ്ട് ദിവസവും രാവിലെ 10 മുതൽ രാത്രി എട്ട് വരെയാണ് മേള. സ്റ്റാൾ ബുക്കിംഗിനും മത്സരങ്ങളിൽ പങ്കെടുക്കുന്നതിനും 30ന് മുന്പ് 8156929302, 8075558443 എന്നീ നന്പറുകളിൽ ബന്ധപ്പെടാമെന്ന് ചേംബർ പ്രസിഡന്റ് ബിന്ദു മിൽട്ടൻ അറിയിച്ചു.