സ്കൂട്ടറിൽനിന്നു വീണ് വീട്ടമ്മ മരിച്ചു
1544821
Wednesday, April 23, 2025 10:34 PM IST
മാനന്തവാടി: സ്കൂട്ടറിൽനിന്നു വീണ് വീട്ടമ്മ മരിച്ചു. തലപ്പുഴ ഇടിക്കര കട്ടകളത്തിൽ നാരായണന്റെ ഭാര്യ നാരായണിയാണ്(62)മരിച്ചത്.
ഇന്നലെ രാവിലെ 10.30 ഓടെ ഇടിക്കര ജംഗ്ഷനിലാണ് അപകടം. സ്കൂട്ടറിന്റെ പിൻസീറ്റിൽ യാത്രചെയ്യുകയായിരുന്നു നാരായണി. മകൾ: നിജേഷ്, നിമിഷ. മരുമക്കൾ: അഞ്ജു, സുനിൽ.