ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ് ഭീകര വിരുദ്ധ പ്രതിജ്ഞ എടുത്തു
1545027
Thursday, April 24, 2025 5:37 AM IST
കൽപ്പറ്റ: കാഷ്മീരിലെ പഹൽഗാവിൽ നടന്ന രാജ്യത്തെ നടുക്കിയ ഭീകര ആക്രമണത്തിലും നിരപരാധികളായ പൗരൻമാരെ അരുംകൊല ചെയ്തതിലും പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദീപം തെളിയിച്ച് ഭീകര വിരുദ്ധ പ്രതിജ്ഞ എടുത്തു. കൽപ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്ത് നടന്ന ഭീകര വിരുദ്ധ പ്രതിജ്ഞ ചടങ്ങിൽ ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷൻ എൻ.ഡി. അപ്പച്ചൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പൗരൻമാരുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ ബാധ്യതപ്പെട്ട കേന്ദ്രസർക്കാർ ഉത്തരവാദിത്വം നിർവഹിക്കാത്തതാണ് ഭീകരൻമാർ രാജ്യത്ത് വിളയാട്ടം നടത്തുന്നതിന് കാരണമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് ഒ.വി. അപ്പച്ചൻ, ബ്ലോക്ക് പ്രസിഡന്റുമാരായ വി. സുരേഷ് ബാബു, പോൾസണ്‍ കൂവക്കൽ, ജില്ലാ ജനറൽ സെക്രട്ടറി പി. വിനോദ് കുമാർ, ഗിരീഷ് കൽപ്പറ്റ,
എ.എ. വർഗീസ്, ഒ.വി.റോയി, ഇ.വി. ഏബ്രഹാം, ആയിഷ പള്ളിയാൽ, രാജാറാണി, കെ.കെ. രാജേന്ദ്രൻ, ജോണ്‍ മാത, കെ.ജി. രവീന്ദ്രൻ, സതീഷ് കുമാർ, രമേശൻ മാണിക്യൻ, എസ്. മണി, പി.വി. ആന്റണി, കെ. ശശികുമാർ, സെബാസ്റ്റ്യൻ കൽപ്പറ്റ തുടങ്ങിയവർ പ്രസംഗിച്ചു.