സ്വയം തൊഴിൽ വായ്പയ്ക്ക് അപേക്ഷിക്കാം
1544724
Wednesday, April 23, 2025 5:30 AM IST
കൽപ്പറ്റ: സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപറേഷൻ പട്ടികജാതി വിഭാഗക്കാരായ യുവതിയുവാക്കളിൽ നിന്നും സ്വയം തൊഴിൽ വായ്പക്ക് അപേക്ഷ ക്ഷണിച്ചു. 50,000 രൂപ മുതൽ നാല് ലക്ഷം വരെ വായ്പ ലഭിക്കും.
അപേക്ഷകർ തൊഴിൽ രഹിതരും 18നും 55നുമിടയിൽ പ്രായമുള്ളവരായിരിക്കണം. കുടുംബ വാർഷിക വരുമാനം മൂന്ന് ലക്ഷത്തിൽ അധികരിക്കരുത്. അപേക്ഷയ്ക്കും വിശദവിവരങ്ങൾക്കും കോർപറേഷന്റെ കൽപ്പറ്റ പിണങ്ങോട് റോഡ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ജില്ലാ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്: 04936 202869, 9400068512.