സ്വാഗത സംഘം രൂപീകരിച്ചു
1545030
Thursday, April 24, 2025 5:37 AM IST
കൽപ്പറ്റ: സംസ്ഥാന ടൂറിസം വകുപ്പ് 27ന് മാനന്തവാടിയിൽ സംഘടിപ്പിക്കുന്ന വയനാടൻ വൈബ് മെഗാ ഇവന്റിന്റെ ഭാഗമായി സ്വാഗത സംഘം രൂപീകരിച്ചു.
ജില്ലയുടെ ടൂറിസം സാധ്യതകൾ പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വയനാട് വൈബ്സ് സംഘടിപ്പിക്കുന്നത്. മെഗാ ഇവന്റിനായി രൂപീകരിച്ച സ്വാഗത സംഘം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു.
പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ മന്ത്രി ഒ.ആർ. കേളു ചെയർമാനായും ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കണ്‍വീനറും 101 അംഗ സംഘാടക സമിതിയാണ് രൂപീകരിച്ചത്. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ട്രൈസം ഹാളിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ വെള്ളമുണ്ട, എടവക,
തൊണ്ടർനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ സുധി രാധാകൃഷ്ണൻ, അഹമ്മദ് ബ്രാൻ, അംബിക ഷാജി, ഗ്രാമ ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.