വൈഐപി ശാസ്ത്രപഥം: വിദ്യാർഥികളുടെ ശിൽപശാല ഉദ്ഘാടനം ചെയ്തു
1544720
Wednesday, April 23, 2025 5:30 AM IST
പനമരം: സാമൂഹിക പ്രശ്നങ്ങളെ തങ്ങൾ പഠിച്ച ക്ലാസ് റൂം വിഷയങ്ങളുടെ അടിസ്ഥാനത്തിൽ പരിഹരിക്കാൻ ശ്രമിക്കുക എന്ന ലക്ഷ്യം മുന്നിൽകണ്ട് സമഗ്ര ശിക്ഷാ കേരളയുടെയും കെഡിസ്ക്കിന്റെയും ആഭിമുഖ്യത്തിൽ ഹൈസ്കൂൾ ഹയർസെക്കൻഡറി വിദ്യാർഥികൾക്കുവേണ്ടി നടപ്പാക്കുന്ന വൈഐപി ശാസ്ത്രപഥം പരിപാടിയുടെ ദ്വിദിന ശില്പശാല പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
മാനന്തവാടി ബിപിസി കെ.കെ. സുരേഷ് അധ്യക്ഷത വഹിച്ചു. സമഗ്ര ശിക്ഷാ പ്രവർത്തകരായ എം.എസ്. അശ്വതി, ശ്രുതി സുരേഷ്, പ്രജിത്ത്, റാഷിക്, സനിഷ, കെ. ഡിസ്ക് കോഓർഡിനേറ്റർ രമ്യ എന്നിവർ ക്ലാസുകൾ നയിച്ചു.