മാലിന്യ നിക്ഷേപം: 10,000 രൂപ പിഴ ചുമത്തി
1544719
Wednesday, April 23, 2025 5:30 AM IST
പനമരം: വിളന്പുകണ്ടം റോഡിൽ വാട്ടർ അഥോറിറ്റിയുടെ പന്പ് ഹൗസിനു സമീപം പുഴയോരത്തു പ്ലാസ്റ്റിക് ഉൾപ്പടെ മാലിന്യം തള്ളിയതിന് 10,000 രൂപ പിഴ ചുമത്തി. പ്രദേശവാസി സെബാസ്റ്റ്യനാണ് മാലിന്യം തള്ളിയത്.
ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് കാളിയത്തിന്റെ നേതൃത്വത്തിൽ ഇയാളെ കണ്ടെത്തി മാലിന്യം നീക്കം ചെയ്യിച്ചു. നിയമനടപടിയുടെ ഭാഗമായാണ് പിഴ ഈടാക്കിയത്.