കറുവൻതോടിൽ പുലി സാന്നിധ്യം: ജനം ഭീതിയിൽ
1544718
Wednesday, April 23, 2025 5:27 AM IST
വൈത്തിരി: പൊഴുതന പഞ്ചായത്തിലെ കറുവൻതോടിൽ പുലി സാന്നിധ്യം. പുലി നടന്നുനീങ്ങുന്ന ദൃശ്യം പ്രദേശത്തെ മംഗളഗിരി സുഷാന്തിന്റെ വീട്ടിലെ സിസിടിവി കാമറയിൽ കഴിഞ്ഞരാത്രി പതിഞ്ഞു. പുലി സാന്നിധ്യം കറുവൻതോടിലും സമീപങ്ങളിലും താമസിക്കുന്നവരെ ഭീതിയിലാക്കി.
തോട്ടം മേഖലയാണ് കറുവൻതോട്. പശുക്കളെയും ആടുകളെയും വളർത്തുന്നവരാണ് ഗ്രാമീണരിൽ പലരും. വളർത്തുമൃഗങ്ങളുടെയും തങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന് അടിയന്തര നടപടി ഉണ്ടാകണമെന്നാണ് അവരുടെ ആവശ്യം.