ടൗണ്‍ഷിപ്പിലേക്കുള്ള അന്തിമപ്പട്ടിക നാളെ പ്രസിദ്ധീകരിക്കും
1544717
Wednesday, April 23, 2025 5:27 AM IST
കൽപ്പറ്റ: കൽപ്പറ്റ എൽസ്റ്റൻ എസ്റ്റേറ്റിൽ പുഞ്ചിരിമട്ടം ദുരന്ത ബാധിതർക്കായി തയാറാകുന്ന ടൗണ്‍ഷിപ്പിലേക്കുള്ള അന്തിമ പട്ടിക നാളെ പ്രസിദ്ധീകരിക്കും. ഒന്ന്, രണ്ട് ഘട്ടം, 2 എ, 2 ബി പട്ടികകളിലുൾപ്പെട്ട 402 ഗുണഭോക്താക്കൾ ടൗണ്‍ഷിപ്പിലേക്ക് നൽകിയ സമ്മതപത്രങ്ങളുടെ പരിശോധന പുരോഗമിക്കുകയാണ്.
ദുരന്തനിവാരണ അതോറിറ്റി ഗുണഭോക്താക്കളിൽ നിന്നും സ്വീകരിച്ച സമ്മതപത്രവും വ്യക്തികളുടെ വിവരങ്ങളും മേപ്പാടി ഗ്രാമപഞ്ചായത്ത്, വെള്ളരിമല വില്ലേജ് ഓഫീസുകളിലേക്ക് കൈമാറി. അപേക്ഷ നൽകിയ ഗുണഭോക്താക്കൾക്ക് സ്വകാര്യ വ്യക്തികൾ, സംഘടനകൾ, സ്ഥാപനങ്ങൾ വീടോ സ്ഥലമോ ലഭ്യമാക്കുന്നുണ്ടോയെന്നും പരിശോധനയും നടത്തിയിട്ടുണ്ട്.
പ്രകൃതി ദുരന്തത്തിൽ വീട് നഷ്ടമായവർക്കായി സർക്കാർ എൽസ്റ്റൻ എസ്റ്റേറ്റിൽ ഏറ്റെടുത്ത 64 ഹെക്ടർ ഭൂമിയിലെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. നിർമാണ പ്രവർത്തികൾ നവംബറിനകം പൂർത്തീകരിക്കും.