ചീക്കല്ലൂർ സാംസ്കാരിക നിലയത്തിൽ യോഗ ക്ലാസ് തുടങ്ങി
1544716
Wednesday, April 23, 2025 5:27 AM IST
കണിയാന്പറ്റ: ചീക്കല്ലൂർ ദർശന ലൈബ്രറി, കൽപ്പറ്റ ചേതന യോഗ സെന്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചീക്കല്ലൂർ സാംസ്കാരിക നിലയത്തിൽ യോഗ ക്ലാസ് തുടങ്ങി.
റിട്ട. ജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.കെ. ഉഷാദേവി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം എ.വി. സുജേഷ്കുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം സരിത മണികണ്ഠൻ മുഖ്യപ്രഭാഷണം നടത്തി.
ദർശന ലൈബ്രറി സെക്രട്ടറി പി. ബിജു, സി. സച്ചിദാനന്ദൻ, എം.എസ്. ശിവൻപിള്ള എന്നിവർ പ്രസംഗിച്ചു. യോഗ ഇൻസ്ട്രക്ടർ എം. ചൈത്ര വരുണ്‍ മാടമന സ്വാഗതവും വരുണ്‍ മാടമന നന്ദിയും പറഞ്ഞു.
എല്ലാ ആഴ്ചയും ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം 5.15 മുതൽ 6.15 വരെയാണ് ക്ലാസ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9526132065 എന്ന നന്പറിൽ ബന്ധപ്പെടണം.