സിക്കിൾ സെൽ അനീമിയ പേഷ്യന്റ്സ് അസോസിയേഷൻ വാർഷിക സമ്മേളനം നടത്തി
1544715
Wednesday, April 23, 2025 5:27 AM IST
സുൽത്താൻ ബത്തേരി: സിക്കിൾ സെൽ അനീമിയ പേഷ്യന്റ്സ് അസോസിയേഷൻ വാർഷിക സമ്മേളനം ശ്രേയസ് ഓഡിറ്റോറിയത്തിൽ നടത്തി. പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ പ്രസിഡന്റ് പി.ആർ. അനീഷ് അധ്യക്ഷത വഹിച്ചു. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, ഡിഎംഒ ഡോ.ടി. മോഹൻദാസ്, ഡോ.സമീഹ സെയ്തലവി, ഡോ.ദിനീഷ്, ഡോ.ഹിത, ഡോ.ശ്രീജിത്ത്,
ഡോ.ഷിജി ഇ. ജോബ്, ഡോ.ജെറിൻ, ഡോ.സന്തോഷ്കുമാർ, ഡോ.ജംഷീല, അഭിലാഷ്, നിധീഷ്, അസോസിയേഷൻ സെക്രട്ടറി സി.ഡി. സരസ്വതി എന്നിവർ പ്രസംഗിച്ചു. വിവിധ വിഷയങ്ങളിൽ ഡോക്ടർമാർ ക്ലാസെടുത്തു.