ലഹരി വിരുദ്ധ കാന്പയിൻ: ഫുട്ബോൾ മേള സമാപിച്ചു
1544710
Wednesday, April 23, 2025 5:27 AM IST
മേപ്പാടി: പള്ളിക്കവല ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ കാന്പയിനിന്റെ ഭാഗമായി നടത്തിയ ഫുട്ബോൾ മേള സമാപിച്ചു. ലഹരി വിരുദ്ധ കാന്പയിനിന്റെ ഭാഗമായി വിവിധ പരിപാടികളുടെ ഭാഗമായാണ് ഫുട്ബോൾ മേള നടത്തിയത്.
നൂറോളം ഫുട്ബോൾ കളിക്കാർ പങ്കാളികളായി. മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു സമാപനസമ്മേളനം ഉദ്ഘാടനം നിർവഹിച്ചു. ആർഷഭാരത് ജനറൽ സെക്രട്ടറി എം.എം. അഗസ്റ്റ്യൻ ലഹരി വിരുദ്ധ സന്ദേശം നൽകി. മന്നൻസ് എഫ്സി നത്തംകുനിയും ഡൈനാമോസ് എഫ്സി പള്ളിക്കവലയും തമ്മിൽ നടന്ന ഫൈനൽ മത്സരത്തിൽ 1 - 0 ന് ഡൈനാമോസ് പള്ളിക്കവല വിജയിച്ചു.
വാഴവേലിക്കകത്ത് ബിനീഷ് മെമ്മോറിയൽ ട്രോഫിയും റ്റീന ജിജോ മന്നൻസ് സ്പോണ്സർ ചെയ്യുന്ന കാഷ് പ്രൈസും ഒന്നാം സ്ഥാനക്കാർ കരസ്ഥമാക്കി. നൈസ് ബ്യൂട്ടിപാർലർ കൽപ്പറ്റ സ്പോണ്സർ ചെയ്ത ട്രോഫിയും ബീരാൻ ചെന്പോത്തറ സ്പോണ്സർ ചെയ്ത കാഷ് പ്രൈസും രണ്ടാം സ്ഥാനക്കാർ കരസ്ഥമാക്കി.
വാർഡ് അംഗങ്ങളായ രാജു ഹെജമാഡി, സിന്ധു, പ്രോഗ്രാം കണ്‍വീനർ ഷിന്റോ കൊച്ചുപുരക്കൽ, ചെയർമാൻ അനൂപ് കുമാർ, കെ.എസ്. സുധീഷ്, വിൽസണ്‍ നീറാന്പുഴ, തങ്കച്ചൻ കൊച്ചുപുരക്കൽ, അജീഷ് പെരിങ്ങാരപ്പള്ളി എന്നിവർ പ്രസംഗിച്ചു.