വോൾട്ടേജ് ക്ഷാമം രൂക്ഷമായി
1543620
Friday, April 18, 2025 5:50 AM IST
ഗൂഡല്ലൂർ: നെല്ലാക്കോട്ട പഞ്ചായത്തിലെ പാട്ടവയൽ, ബിദർക്കാട്, ചന്തംകുന്ന്, മുക്കട്ടി, ചെറുകുന്ന്, കൈവട്ട ഭാഗങ്ങളിൽ വോൾട്ടേജ് ക്ഷാമം രൂക്ഷമായി. വോൾട്ടേജ് ക്ഷാമം കാരണം ചിലയിടങ്ങളിൽ തെരുവ് വിളക്കുകൾ കത്തുന്നില്ലെന്ന് പരാതി ഉയർന്നിട്ടുണ്ട്.
ഈ മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാണ്.അതുകൊണ്ട് തന്നെ വെളിച്ചക്കുറവ് വലിയ പ്രയാസമായി മാറിയിരിക്കുകയാണ്. വോൾട്ടേജ് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.