തെരുവുനായ ആക്രമണത്തിൽ 12കാരിക്ക് ഗുരുതര പരിക്ക്
1543605
Friday, April 18, 2025 5:46 AM IST
കണിയാന്പറ്റ: തെരുവുനായകളുടെ ആക്രമണത്തിൽ 12 കാരിക്ക് ഗുരുതര പരിക്കേറ്റു. കണിയാന്പറ്റ പള്ളിത്താഴയിൽ ഇന്നലെ രാലിലെ ആറോടെയാണ് സംഭവം. മദ്രസയിലേക്ക് പോകുകയായിരുന്ന പാറക്കൽ നൗഷാദിന്റെ മക്കൾ സിയാ ഫാത്തിമയെയാണ് ഒരുകൂട്ടം തെരുവുനായകൾ അക്രമിച്ചത്.
ബാലികയുടെ തലയിലും പുറത്തും ഉരത്തിലും നായയുടെ കടിയും മാന്തുമേറ്റു. നിലവിളി കേട്ട് എത്തിയ പ്രദേശവാസികളാണ് കുട്ടിയെ തെരുവുനായകളിൽനിന്നു രക്ഷിച്ചത്. ബാലികയെ കൈനാട്ടി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ടൗണിലും സമീപങ്ങളിലും വർധിച്ച തെരുവുനായ ശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.