വീടിന് മുകളിലേക്ക് മരം വീണു
1543618
Friday, April 18, 2025 5:49 AM IST
പന്തല്ലൂർ: കനത്ത മഴയെത്തുടർന്ന് റോഡിലേക്ക് കൊളപ്പള്ളിയിൽ വീടിന് മുകളിലേക്ക് മരം വീണു. ആർക്കും പരുക്കില്ല. ശക്തമായ കാറ്റിലും മഴയിലുമാണ് നാശം സംഭവിച്ചത്. അയ്യംകൊല്ലി-കൊളപ്പള്ളി പാതയിൽ മരം വീണ് ഗതാഗതവും തടസപ്പെട്ടു.
നീലഗിരിയിലെ ചില ഇടങ്ങളിൽ വേനൽ മഴ തുടരുകയാണ്. പലഭാഗത്തും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.