പുഞ്ചിരിമട്ടം ദുരന്തം: റിപ്പണിൽ വീടുകളുടെ ശിലാസ്ഥാപനം 20ന്
1543604
Friday, April 18, 2025 5:46 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്തബാധിതരിൽ 10 കുടുംബങ്ങൾക്ക് മേപ്പാടി റിപ്പണിൽ ഡോ.കെ.പി. ഹുസൈൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹകരണത്തോടെ ഹെൽപിംഗ് ഹാൻഡ്സ് ചാരിറ്റബിൾ ട്രസ്റ്റ് ഭവന പദ്ധതി നടപ്പാക്കുന്നു. വീടുകളുടെ ശിലാസ്ഥാപനം 20ന് രാവിലെ 10.30ന് യുഎഇ ഫാത്തിമ ഹെൽത്ത് കെയർ ഗ്രൂപ്പ് ചെയർമാൻ ഡോ.കെ.പി. ഹുസൈൻ നിർവഹിക്കും.
ഹെൽപിംഗ് ഹാൻഡ്സ് വയനാട് ചാപ്റ്റർ ചെയർമാൻ ഡോ.ജമാലുദ്ദീൻ ഫാറൂഖി, പ്രസിഡന്റ് കെ.വി. നിയാസ്, സെക്രട്ടറി എം.കെ. നൗഫൽ എന്നിവർ പങ്കെടുക്കും. ഡോ.കെ.പി. ഹുസൈൻ ചാരിറ്റബിൾ ട്രസ്റ്റ് സ്പോണ്സർ ചെയ്ത ഭൂമിയിലാണ് ഭവന പദ്ധതി നടപ്പാക്കുന്നത്.