അവധിക്കാലത്ത് സേവനവുമായി വിദ്യാർഥികൾ
1543613
Friday, April 18, 2025 5:49 AM IST
മാനന്തവാടി: അവധിക്കാലത്ത് സേവനവുമായി ഹിൽ ബ്ലൂംസ് സ്കൂൾ വിദ്യാർഥികൾ. ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ മുന്പ് കൊവിഡ് വാർഡായി ഉപയോഗിച്ചിരുന്ന കെട്ടിടത്തിന്റെ ഭാഗങ്ങൾ കുട്ടികൾ വൃത്തിയാക്കി. മെഡിക്കൽ ഉപകരണങ്ങൾ ക്രമീകരിച്ചു.
കെവിൻ ഷാജി, എയ്ഞ്ചലിറ്റ ലെമക്ക്, സിയാൻഡ, ഇഷ മാത്യു, അമയ അനിൽ, ഹീര മരിയ, ലെന എലിസബത്ത്, റോമ റേച്ചൽ, എം.ജെ. ജെസെ, അന്ന മരിയ, ഹന്ന മരിയ, അനറ്റ് അന്ന, ഇവാൻ അഗസ്റ്റിൻ, അലൈൻ അബ്ദുള്ള, മാളവിക ദീപക്, ആദ്യ സന്തോഷ് എന്നിവർ പങ്കെടുത്തു.
അധ്യാപകരായ സ്മിത മാത്യു, ഷബീന ഇബ്രാഹിം, റെൻസി, മോഹനൻ, ഗ്രേസി എന്നിവർ നേതൃത്വം നൽകി.