ക്ലീൻ സിറ്റിയിൽ മാലിന്യം തള്ളുന്നു
1543606
Friday, April 18, 2025 5:46 AM IST
സുൽത്താൻ ബത്തേരി: ക്ലീൻ സിറ്റി എന്ന പേരിനു കളങ്കം ചാർത്തി സാമൂഹികവിരുദ്ധർ നഗര പരിധിയിൽ റോഡ് അരികിൽ മാലിന്യം തള്ളുന്നു. കാരക്കണ്ടിയിൽനിന്നു ഹെലിപ്പാഡ് ഗ്രൗണ്ടിനു പിന്നീലൂടെ പോകുന്ന റോഡിന്റെ അരികിലാണ് മാലിന്യം നിക്ഷേപിക്കുന്നത്. ഉപയോഗിച്ച ഡയപർ ഉൾപ്പെടെ മാലിന്യമാണ് വഴിയോരത്ത് വലിച്ചെറിയുന്നത്. ഇത് യാത്രക്കാർക്ക് അലോസരമാകുന്നുണ്ട്.
മാലിന്യം വലിച്ചെറിഞ്ഞാൽ പിഴ ഇടാക്കുന്ന നഗരസഭയാണ് ബത്തേരി. നിരത്തിൽ തുപ്പിയതിന് പിഴയീടാക്കിയ സംസ്ഥാനത്തെ ആദ്യ നഗരസഭയുമാണിത്. മാലിന്യം നിരത്തുവക്കിൽ തള്ളുന്നത് ശ്രദ്ധയിൽപ്പെടുത്തിയിട്ടും നഗരസഭാധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നു പ്രദേശവാസികൾ പറയുന്നു.