കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു
1543617
Friday, April 18, 2025 5:49 AM IST
ഗൂഡല്ലൂർ: തുറപ്പള്ളി മേഖലയിൽ കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.
കുനിൽവയൽ, ഇരുവയൽ, ഏച്ചംവയൽ ഭാഗത്ത് വൻ കൃഷിനാശമാണ് വരുത്തിയത്. മുരളി, രാധാകൃഷ്ണൻ, രാജേഷ് എന്നിവരുടെ കൃഷികളാണ് നശിപ്പിച്ചത്.
പാവൽ കൃഷിയാണ് വ്യാപകമായി നശിപ്പിച്ചത്. നാല് ആനകളാണ് നാശം വരുത്തിയത്. ഇതുസംബന്ധിച്ച് വനംവകുപ്പിന് പരാതി നൽകി.