യൂക്കാലി മരങ്ങൾ മുറിച്ചു കടത്തി: രണ്ട് പേർ അറസ്റ്റിൽ
1543616
Friday, April 18, 2025 5:49 AM IST
ഉൗട്ടി: ഉൗട്ടി താലൂക്കിലെ സോളൂർ പഞ്ചായത്തിലെ മണിക്കലിൽ അനുമതിയില്ലാതെ യൂക്കാലി മരങ്ങൾ മുറിച്ചു കടത്തിയ സംഭവത്തിൽ രണ്ട് പേരെ വനംവകുപ്പ് അറസ്റ്റു ചെയ്തു.
സോളൂർ തൂണേരി സ്വദേശി ഷണ്മുഖവേൽ (43), കോത്തഗിരി നെടുകുള സ്വദേശി പ്രവിത്കുമാർ (49) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. 40 യൂക്കാലി മരങ്ങൾ മുറിക്കാൻ അനുമതി വാങ്ങിയ ശേഷം 250 മരങ്ങൾ മുറിച്ചു കടത്തുകയായിരുന്നു.