പ്രവാസിയുടെ വീട്ടിൽ മോഷണം
1543611
Friday, April 18, 2025 5:49 AM IST
പനമരം: കൈതക്കൽ കാപ്പി ഡിപ്പോയ്ക്ക് സമീപം വീട്ടിൽ മോഷണം. വിദേശത്ത് ജോലി ചെയ്യുന്ന കയ്യാലകത്ത് നിസാമിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം കള്ളൻ കയറിയത്. നിസാമിന്റെ ഭാര്യയും മക്കളും ബന്ധുഗൃഹത്തിൽ വിവാഹത്തിനു പോയതിനാൽ വീട്ടിൽ ആളുണ്ടായിരുന്നില്ല.
രാവിലെ പാൽക്കാരനാണ് വീടിന്റെ അടുക്കള വാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടത്. അദ്ദേഹം വിവരം അറിയിച്ചതനുസരിച്ച് സ്ഥലത്തെിയ പോലീസും വിരലടയാള വിദഗ്ധരും വീട്ടിൽ പരിശോധന നടത്തി. വീട്ടിൽനിന്നു ആഭരണങ്ങളും പണവും കവർന്നതായാണ് വിവരം.