ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും
1543608
Friday, April 18, 2025 5:46 AM IST
ഉൗട്ടി: വസന്തോത്സവം പ്രമാണിച്ച് ഉൗട്ടിയിൽ പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. മേയ് ഒന്ന് മുതലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുക. സീസണ് സമയങ്ങളിൽ ദിനംപ്രതി ആയിരക്കണക്കിന് സഞ്ചാരികളാണ് ഉൗട്ടിയിലെത്തുക.
വാഹനങ്ങളുടെ ആധിക്യം കാരണം വൻഗതാഗത കുരുക്ക് അനുഭവപ്പെടാറുണ്ട്. ഇതേത്തുടർന്നാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഇതിനായി ഈ വർഷം പോലീസിന് പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് എം.എസ്. നിഷ അറിയിച്ചു. ഈ പദ്ധതിയുടെ ഉദ്ഘാടനം ഇന്നലെ ഉൗട്ടിയിൽ എസ്പി നിർവഹിച്ചു.
മഴയും വെയിലും കൊള്ളാത്ത രൂപത്തിലുള്ള സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നഗരത്തിലെ പ്രധാന ഇടങ്ങളിൽ പത്ത് ചെറിയ ഒൗട്ട് പോസ്റ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്.